ഇന്ന് വയലിന്‍ ജേക്കബ് അനുസ്മരണ ദിനം. നൂറുകണക്കിന് ക്രൈസ്തവ കീര്‍ത്തനങ്ങള്‍ക്ക് ഈണവും താളവുമൊരുക്കിയ ആ പ്രസിദ്ധമായ വയലിന്‍ നാദം നിലച്ചിട്ട് ഇന്നേക്ക് പതിമൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. സാധാരണ കാര്യങ്ങളില്‍ ഇല്ലാത്ത ഒന്നിന്റെ അസാന്നിധ്യം നാം അറിയാറില്ല. പക്ഷേ, ഉണ്ടായിരുന്നിട്ടു ഇപ്പോള്‍ കൂടെയില്ലാത്ത ഒരാളുടെ അസാന്നിധ്യം എപ്പോഴെങ്കിലും നാം അറിയും. മലയാള ക്രിസ്തീയ സംഗീത ലോകത്ത് ഇപ്പോഴും അനുഭവഭേദ്യമായ ഒരസാന്നിധ്യമാണ് ജേക്കബ്-ന്റേത്.
സംഗീത സംവിധാനത്തിലെ വൈദഗ്ദ്ധ്യം കൊണ്ട് ക്രിസ്തീയ സംഗീതത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു ഇന്നുകാണുന്ന രൂപവും ഭാവവും നല്‍കിയത് ജേക്കബിന്റെയും കൂട്ടരുടെയും സംഗീതമാണ്. ഗാനങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്നു സവിശേഷ കഴിവിനെ ഉപയോഗിക്കാതിരുന്നവരായി ആരുമില്ല ക്രൈസ്തവ സംഗീത മണ്ഡലത്തില്‍ . സഭാ-സമൂഹ വ്യതാസമെന്യേ മലയാളികളായ ക്രിസ്ത്യാനികള്‍ പാടിവരുന്ന എല്ലാത്തരം ഗാനങ്ങള്‍ക്കും അദ്ദേഹം ഈണവും ഭാവവും നല്‍കിയിട്ടുണ്ട്.
പാശ്ചാത്യ, പൌരസ്ത്യ, ഇന്ത്യന്‍ സംഗീത സമ്പ്രദായങ്ങളെ ഒരുപോലെ കോര്‍ത്തിണക്കി ഏതൊരാള്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു അദ്ധേഹത്തിന്റെ ഗാനങ്ങള്‍ . പലപ്പോഴും വിസ്മയാവാഹം! ആയിരം സുനില്‍സോളമന്‍മാര്‍ ഉണ്ടായാലും നികത്താനാവാത്ത വിടവാണ് അദ്ദേഹത്തിനെ അഭാവം നമുക്ക് നല്‍കിയത് എന്ന് ആ ഗാനങ്ങള്‍ ആസ്വദിച്ചിട്ടുള്ളവര്‍ക്ക് അറിയാം. (സുനിലേട്ടന്‍ ഈ പറഞ്ഞത് സമ്മതിക്കുമോ ആവൊ :) )
അദ്ദേഹം സംവിധാനം ചെയ്ത ഹൃദയഹാരിയായ ഏതാനും ചില ഗാനങ്ങള്‍ ഓര്‍മ്മക്കായി ഇവിടെ പങ്കുവക്കട്ടെ,
നിനയാത്ത മരണം - അവഗണിക്കാനാവാത്ത മുന്നറിയിപ്പ് !
നിനച്ചിരിക്കാത്ത നേരത്ത് വന്നു ചേരുന്ന മരണം നമ്മില്‍ നിന്ന് പല പ്രിയെപ്പെട്ടവരെയും തട്ടിയെടുക്കാറുണ്ട്. എന്നാല്‍ അടുത്തത് നമ്മളാണെന്ന് ഓര്‍ക്കാറുണ്ടോ? അകാലത്തില്‍ വിട്ടുപിരിഞ്ഞ സംഗീതജ്ഞന്റെ ഓര്‍മ്മകള്‍ ചൂണ്ടിക്കാട്ടുന്ന ചില സത്യങ്ങളെ സംഗീത വത്ക്കരിച്ചിരിക്കുകയാണ് ശ്രീ. ജോയ് ജോണ്‍ ചുവടെയുള്ള ഗാനത്തില്‍ ..
(കൂടുതല്‍ വിവരങ്ങളും ഗാനങ്ങളും ചിത്രങ്ങളും പിന്നീട് ചേര്‍ക്കുന്നതാണ്.)
ജീവിതമൊന്നേയുള്ളൂ...
അത് വെറുതെ പാഴാക്കിടല്ലേ
മരിക്കും മുന്‍പേ ഒന്നോര്‍ത്തിടുക
ഇനിയൊരു ജീവിതം ഭൂമിയിലില്ല...
ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചു
കോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞു
റിമോട്ട് ഞെക്കി ഞെക്കി ചാനലുകള്‍ മാറ്റി മാറ്റി
ബോറടി നീക്കി നീക്കി അലസനായ് കുത്തിയിരുന്നു
സമയത്തിന്‍ വിലയറിയാതെ ജീവിതം പാഴാക്കുന്ന
ഓരോരോ വ്യക്തികളും വ്യക്തമായ് ചിന്തിക്കുക
ഘടികാരസൂചി സദാ നിറുത്താതെ ചലിക്കുന്നു
യൌവനച്ചോരത്തിളപ്പില്‍ ലോകത്തിന്‍ മോഹം തേടി
ആരെയും കൂസിടാതെ സ്വന്ത കഴിവിലൂന്നി
ഗര്‍വോടെ തലയുമുയര്ത്തി നെഞ്ച് വിരിച്ചു നടന്നു
ആരെയും വകവയ്ക്കാതെ തന്നിഷ്ടം മാത്രം ചെയ്തു
ആത്മീയ സത്യം കേട്ടാല്‍ തല്ലിപ്പൊളി എന്ന് മൊഴിഞ്ഞു
ദൈവിക ഭക്തിയുമില്ല ദൈവത്തെ പേടിയുമില്ല
ഇങ്ങനെ പോയാല്‍ പിന്നെ കഷ്ടം എന്നേ പറയാനുള്ളൂ..
യൌവനം പോയ് മറയും വാര്‍ധക്യം വന്നെത്തിടും
കണ്ണിന്റെ കാഴ്ചകള്‍ മങ്ങും കേള്‍വിക്കും തകരാറാകും
സുന്ദര രൂപം മാറും ജരാനരകള്‍ ബാധിച്ചിടും
വില്ലിനെപ്പോലെ വളയും ഓര്‍മ്മകള്‍ നിശ്ചലമാകും
നാം കണ്ട കനവുകളെല്ലാം തകര്‍ന്നുതരിപ്പിണമാകും
ആറടി മണ്ണില്‍ നമ്മുടെ ഓട്ടവുമന്നു നിലയ്ക്കും
മരണമിങ്ങ് എത്തും മുന്‍പേ രക്ഷയുടെ മാര്‍ഗം തേടൂ..
ജീവിതകാലം മുഴുവനും - അതിലപ്പുറവും - കൂടെ നില്‍ക്കുന്ന നില്‍ക്കുന്ന ദൈവകരുണയില്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം! ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍ !
കരുണയിന്‍നാഥന്‍ കരം പിടിച്ചെന്നെ
അനുദിനം നടത്തിടുന്നു
കരുതുവാന്‍ താതന്‍ കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല...
എന്നതിക്രമം നിമിത്തം മുറിവേറ്റവനേ
എന്നകൃത്യം നിമിത്തം തകര്‍ന്നോനെ
എനിക്കായ് രക്ഷ നല്‍കിയോനേ
എന്നെ വീണ്ടെടുത്തവനേ
നിനക്കായ് ഞാനെന്നെന്നും ജീവിക്കും
അറുക്കപ്പെട്ട കുഞ്ഞാടിനെപ്പോലെയന്നു
എന്റെ പാപ ചുമട് താങ്ങി നീ ബലിയായ്
എന്നെ വീണ്ടെടുത്ത താള്‍ പുതു സൃഷ്ടി യാക്കിയതാല്‍
നിനക്കാന്‍ ഞാനെന്നെന്നും ജീവിക്കും
ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹിതനായ കര്‍ത്താവിന്റെ ജീവിതവും പ്രവര്‍ത്തികളും ഇനിയും അവിടുത്തെ മടങ്ങി വരവിനുള്ള ഉദ്ദേശ്യവും ചുരുക്കി വര്‍ണ്ണിക്കുന്നു.
വിണ്ണുലകത്തില്‍ നിന്നിറങ്ങി മനുജാതനായി
വന്നു മാ ഗുരുവായ് വിളങ്ങി
ചൊന്നു ശിഷ്യരോടുപദേശം
നന്മ ചെയ്തു നടന്നറിയിച്ചു സുവിശേഷം
മന്നിടത്തുള്ളോര്‍ക്ക് ചോര ചിന്നി മരിച്ചു മരണം
വെന്നുയിര്‍ത്തു നാല്പതാം നാള്‍
ഇന്നിലം വിട്ടു ജയമായ്
ഉന്നത ദേവമഹിമയും വിലയേറിയ
രത്നകാന്തിക്കൊത്ത കതിരും
മിന്നിയ കണ്ണാടി പോലുള്ള തങ്കവീഥിയും
എന്നുമഴിയാത്ത പണിയും
എന്നുമാനന്ദവുമുള്ള പൊന്നെരുശലെമുംകൊണ്ട്
വന്നു മോദത്തോടു സീയോന്‍ നന്ദിനിയെ ചേര്‍ത്തുകൊള്‍വാന്‍
സേനയിന്‍ കര്‍ത്തന്‍ പരിശുദ്ധന്‍ എന്നു സ്വര്‍ഗീയ
സേനകള്‍ സ്തുതിച്ചു പാടവേ
മ്ലാനമാര്‍ന്ന ശിഷ്യര്‍ മുഖത്തില്‍ തിരു കടാക്ഷം
വീണു വിടര്‍ന്നു വിളങ്ങവേ
വാനവര്‍ സാക്ഷി നില്‍ക്കവേ മാനവര്‍ പാപം നീങ്ങവേ
കാണികള്‍ കാഴ്ച്ചയില്‍ നിന്നും വാനമേഘത്തില്‍ മറഞ്ഞു
രചന: യുസ്തുസ് ജോസഫ്
ആലാപനം: എ. സി. തോമസ്
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായ ആത്മശക്തിയെക്കുറിച്ച് ബോദ്ധ്യമുണ്ടെങ്കില്‍ ശരിയായൊരു പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പ് ആയി.
സ്വന്തം ഐഡിയക്കനുസരിച്ച് കത്തിച്ചു വിടുന്ന ഡയലോഗുകള്‍ അല്ല പ്രാര്‍ത്ഥന. പരീശന്‍ തന്നോട് തന്നെ പ്രാര്‍ത്ഥിച്ചത് പോലെ സ്വയം വഞ്ചിക്കാന്‍ മാത്രമേ അതുകൊണ്ട് സാധിക്കൂ. വേണമെങ്കില്‍ ഞാന്‍ നല്ലൊരു പ്രാര്‍ത്ഥനക്കാരനാണെന്ന് മറ്റുള്ളവരോടും പറയാം. അതല്ല ദൈവത്തിനു ആവശ്യം.
ദൈവാശ്രയ ബോധത്തോടെയും നിര്‍മല ഹൃദയത്തോടും സുബോധത്തോടെയും പരിജ്ഞാനത്തോടെയുമുള്ള പ്രാര്‍ത്ഥന ദൈവമക്കള്‍ ആയി തീര്‍ന്നവര്‍ക്ക് ദൈവാത്മാവിന്റെ ദിവ്യ സഹായത്താല്‍ സാദ്ധ്യമാണ്. ദൈവഹിതപ്രകാരമുള്ള പ്രാര്‍ത്ഥനയ്ക്കുള്ള ആത്മശക്തിയുടെ ആവശ്യം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് ഈ ഗാനം.
ഇന്നേരം പ്രിയ ദൈവമേ നിന്നാത്മ ശക്തി
തന്നാലും പ്രാര്‍ത്ഥിച്ചിടുവാന്‍
നിന്നോട് പ്രാര്‍ത്ഥിച്ചിടാന്‍ നിന്നടിയങ്ങള്‍ നിന്‍റെ
സന്നിധാനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു നാഥാ..
മന്ദതയെല്ലാം നീക്കുക നിന്നടിയാരില്‍
തന്നരുള്‍ നല്ലുണര്‍ച്ചയെ
വന്നിടുന്നൊരു ക്ഷീണം നിദ്ര മയക്കമിവ
ഒന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി
ഓരോ ചിന്തകള്‍ ഞങ്ങളില്‍ വരുന്നേ -
മനസോരോന്നും പതറിടുന്നെ
ഘോര വൈരിയോടു നീ പോരാടി അടിയര്‍ക്കു
ചോരയാല്‍ ജയം നല്‍കിടേണം പരമനാഥാ..
Here are some of my favorite channels on YouTube which I like to share with you!
അടിക്കുറിപ്പ്
അടിക്കുറിപ്പ് : ഇന്റര്‍നെറ്റില്‍ വിവിധ സൈറ്റുകളില്‍ ഷെയര്‍ ചെയ്തിട്ടുള്ള വീഡിയോ / ഓഡിയോ ഫയലുകള്‍ എംബഡ് ചെയ്തിരിക്കുകയോ അവയിലേക്കു ലിങ്ക് ചെയ്തിരിക്കുകയോ ആണിവിടെ. ഗാനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പരമാവധി കൃത്യതയോടെ കൊടുക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെങ്കിലും അപാകതകള്‍ ഉള്ളതായി കണ്ടാല്‍ ദയവായി ശ്രദ്ധയില്‍ പെടുത്തുമല്ലോ.. വീണ്ടും കാണാം ..
നന്ദിയോടെ ..
Visitors
ഗാനാമൃതം! മധുരിക്കും ഗാനങ്ങളും മനമുണര്‍ത്തും ഈണങ്ങളുമായി എന്നെന്നും നിങ്ങളോടൊപ്പം!!
മികച്ച മലയാളം ക്രിസ്തീയഗാനങ്ങളുടെ ശേഖരം - മലയാളത്തില്‍ !! വരികളടക്കം!
Ganamrutham! An online collection of Malayalam Christian songs with lyrics & details!!
തിരക്കിട്ട ജീവിതത്തിനിടയില്‍ ഇത്രയും സമയം ഇവിടെ ചിലവാക്കിയതിന് വളരെ നന്ദി.. ഈ ഗാനങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടു എന്ന് തന്നെ കരുതട്ടെ.. കര്‍ത്താവായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. വീണ്ടും കാണാം....
Disclaimer
This blog does not hosts any video or audio files. It embeds video/ audio files available in public portals/web sites like youtube, e-snips, 4shared.com etc.where the files are uploaded by the registered user community and links are given to audio/ video files in such locations. For any legal or copy right issues the respective media file owners/original host sites are responsible. If any problems you find with this blog (eg. illegal usage of files, non authoritive information, non permitted site/file links etc.) pls inform me to the e-mail address provided in my profile. Prompt actions will be taken to remove the informations/links/files. Thanks for your co operations.