സഹോദരരേ പുകഴ്ത്തിടാം സദാ -
പരനേശുവിന്‍ കൃപയെ
മഹോന്നതനാം അവന്‍ നമുക്കായ്
മരിച്ചുയിരെ ധരിക്കുകയായ്
മഹാത്ഭുതമീ മഹാദയയെ
മറക്കാനാവതോ പ്രിയരേ?
ഭയങ്കരമായ വന്‍ നരകാവകാശികളായിടും നമ്മില്‍
പ്രിയം കലരാന്‍ മുഖാന്തരമായ തന്‍ ദയ എന്തു നിസ്തുല്യം
ജയം തരുവാന്‍ ബലം തരുവാന്‍ ഉപാധിയുമീ മഹാ ദയയാം
നിജാജ്ഞകളെ അനാദരിച്ച ജനാവലിയാകുമീ നമ്മെ
നിരാകരിക്കാതെ വന്‍ ദയയാല്‍ പുലര്‍ത്തുകയായവന്‍ ചെമ്മേ
നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമായ് നമ്മള്‍
സഹായകനായ് ദിനംതോറും സമീപമവന്‍ നമുക്കുണ്ട്
മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവില്‍
സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാല്‍
രചന: ടി. കെ. സാമുവേല്‍
ആലാപനം: ബിനോയ് ചാക്കോ, പ്രിയമോള്‍
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്