വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്
വീമ്പിളക്കി യൂദരെ വെല്ലു വിളിച്ചു - അവന്‍
പേടിച്ചരണ്ടതാം യഹൂദ സൈന്യവും
പോരുതുവാനാവാതെ ഓടി മറഞ്ഞു
വെല്ലുവിളികള്‍ കേട്ട മാത്രയില്‍
വെണ് വീഥിയില്‍ പൊരുതുവാനൊരാള്‍
വെല്ലുവാനായ് വന്നു കല്ലുമായി നിന്നു
വെറുമൊരു ബാലന്‍ ദാവീദ്
ദാവീദിനെ കണ്ട മാത്രയില്‍
ദേവനാമത്തില്‍ ശപിച്ചു ഗോലിയാത്ത്
ദേവദോഷിയായ ഈ ഫെലിസ്ത്യനെ കൊല്ലാന്‍
ദാവീദ് തുനിയുകയായ്
കൈയിലിരുന്ന കവിണയെടുത്തു
കല്ലതില്‍ വച്ചു വീശിയെറിഞ്ഞു
താഴെവീണു മല്ലന്‍ ശ്വാസമറ്റു പോയി
താങ്ങി ദൈവം ദാവീദിനെ
രചന: ജോയ് ജോണ്‍
ആലാപനം: മാത്യു ജോണ്‍, ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്