ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് !
വര്‍ണ്ണിച്ചത് തീര്‍ക്കാന്‍ നാവില്ലെനിക്ക് !!
ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
കുന്നുകളിലേറും അതിനുയരം ..
സ്നേഹം അതെന്തോരാശ്ചര്യമേദൈവസ്നേഹം എത്ര അത്ഭുതമേ
അമ്മ മറന്നാലും മറന്നിടാത്ത
അനുപമസ്നേഹം അതുല്യസ്നേഹം
അനുദിനമേകി അവനിയില്‍ എന്നെ
അനുഗ്രഹിച്ചിടും അവര്‍ണ്യ സ്നേഹം
സ്വന്ത പുത്രനെയും ബലി തരുവാന്‍
എന്ത് സ്നേഹമെന്നില്‍ ചൊരിഞ്ഞു പരന്‍
അന്തമില്ലാ കാലം സ്തുതി പാടിയാലും
തന്‍ തിരു കൃപയ്ക്കതു ബദലാമോ ..
രചന: ജോര്‍ജ് കോശി
ആലാപനം: ജൂലിയ സണ്ണി & കോറസ്
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍