മനസേ പറയൂ... എന്തിനീ മൌനം
മന്നവന്‍ തന്‍ ഉപകാരങ്ങള്‍
മറന്നു പോയതെന്തേ..
മന്നവന്‍ യേശുവേ മറന്നതെന്തേ...
പറയൂ.. പറയൂ... മറന്നു പോയതെന്തേ..
അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേ
അത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ...
കുരവൊരു ചെറുതും വന്നിടാതെന്നും
കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ..
പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണം
പ്രിയനാം യേശുവിന്‍ കരങ്ങളല്ലേ ...
സമൃദ്ധിയായ് നടത്തുന്ന നാഥനെ ഓര്‍ത്തു നീ
സകലവുമവന്‍ മുന്‍പില്‍ സമര്‍പ്പിചിടൂ...
രചന: ജോയ് ജോണ്‍
ആലാപനം: എലിസബത്ത് രാജു
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍
മന്നവന്‍ തന്‍ ഉപകാരങ്ങള്‍
മറന്നു പോയതെന്തേ..
മന്നവന്‍ യേശുവേ മറന്നതെന്തേ...
പറയൂ.. പറയൂ... മറന്നു പോയതെന്തേ..
അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേ
അത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ...
കുരവൊരു ചെറുതും വന്നിടാതെന്നും
കുഞ്ഞിളം നാള്‍ മുതല്‍ നടത്തിയില്ലേ..
ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍
ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ...
പിന്നിട്ട വഴികളില്‍ അനുഗ്രഹ കാരണം
പ്രിയനാം യേശുവിന്‍ കരങ്ങളല്ലേ ...
സമൃദ്ധിയായ് നടത്തുന്ന നാഥനെ ഓര്‍ത്തു നീ
സകലവുമവന്‍ മുന്‍പില്‍ സമര്‍പ്പിചിടൂ...
ഇനി പറയൂ നീ മനമേ ഒന്നോര്‍ക്കൂ ദൈവ കൃപകള്‍
ഇത് വരെയും നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ക്കൂ...
രചന: ജോയ് ജോണ്‍
ആലാപനം: എലിസബത്ത് രാജു
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍