പരനെ നിന്‍ തിരുമുന്‍പില്‍ വരുന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍ കൃപയെ തന്നരുള്‍ക
ഉരുകി ഇന്നടിയാര്‍ നിന്നോട് യോജിച്ചിടുവാന്‍
തരിക നിന്‍ ആത്മാവേ പുതുമാരി പോലെ
ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കായ് ഇരന്നിടും പരനെ
വരികിന്നീ അടിയാരില്‍ ചൊരിക നിന്‍ വരങ്ങള്‍
അനുഗ്രഹമുറിയിന്‍ പൂട്ടുകള്‍ താനെ തുറപ്പാന്‍
മനസിന്നേശുവിനോട് ലയിപ്പാനായ് അരുള്‍ക
പരമാനന്ദ മോദം വന്നകമേ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചിടുവാന്‍ നല്കണമേ
രചന: ടി. ജെ. വര്‍ക്കി
ആലാപനം: കെസ്റ്റര്‍