നിന്‍ സ്നേഹം ഗഹനമെന്നറിവില്‍
നാഥാ... നിനവില്‍
ആഴം നീളം വീതി ഉയരം
അനന്തമവര്‍ണനീയം
അംബര വാസികള്‍ കുമ്പിടും രാപകല്‍
അന്‍പിന്‍ നിധിയെ നിന്‍ പദവി
ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ
ഹീനരൂപമണിഞ്ഞോ?
ബേതലഹേം മുതല്‍ കാല്‍വരിയോളവും
വേദനയേറെ നീ സഹിച്ചു
ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ
സ്നേഹിച്ചതീവിധമെന്നോ?
നിന്‍ മഹാ സ്നേഹത്തിന്‍ എന്തു പകരമായ്
നല്‍കിടും ഞാന്‍ എന്‍ നാഥനേ!
നിന്‍ മുറിവുകളില്‍ ചുംബനം ചെയ്തെന്നും
നന്ദി ചൊല്ലി ഞാന്‍ സ്തുതിക്കും
നാഥാ... നിനവില്‍
ആഴം നീളം വീതി ഉയരം
അനന്തമവര്‍ണനീയം
അംബര വാസികള്‍ കുമ്പിടും രാപകല്‍
അന്‍പിന്‍ നിധിയെ നിന്‍ പദവി
ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ
ഹീനരൂപമണിഞ്ഞോ?
ബേതലഹേം മുതല്‍ കാല്‍വരിയോളവും
വേദനയേറെ നീ സഹിച്ചു
ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ
സ്നേഹിച്ചതീവിധമെന്നോ?
നിന്‍ മഹാ സ്നേഹത്തിന്‍ എന്തു പകരമായ്
നല്‍കിടും ഞാന്‍ എന്‍ നാഥനേ!
നിന്‍ മുറിവുകളില്‍ ചുംബനം ചെയ്തെന്നും
നന്ദി ചൊല്ലി ഞാന്‍ സ്തുതിക്കും