"ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന് യഹോവ സ്വര്‍ഗ്ഗത്തില്‍ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു." (സങ്കീര്‍ത്തനം 14 :2)
"ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ." (സങ്കീര്‍ത്തനം 27 :4)
യേശുവിനെ കാണേണം
എനിക്കേശുവിനെ കാണേണം
തീവ്രമായ് ആശിപ്പൂ ഞാന്‍
എനിക്കേശുവിനെ കാണേണം
സ്നേഹപിതാവേ കണ്ണുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കണ്ണുകള്‍ തുറന്നു തരണേ..
എനിക്കേശുവിനെ കാണേണം
യേശുവിനെ കേള്‍ക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍
എനിക്കേശുവിനെ കേള്‍ക്കേണം
സ്നേഹപിതാവേ കാതുകള്‍ തുറന്നു തരണേ
പരിശുദ്ധാത്മാവേ, കാതുകള്‍ തുറന്നു തരണേ..
എനിക്കേശുവിനെ കേള്‍ക്കേണം
യേശുവിനെ ആസ്വദിക്കേണം
തീവ്രമായ് ആശിപ്പൂ ഞാന്‍
എനിക്കേശുവിനെ ആസ്വദിക്കേണം
സ്നേഹപിതാവേ ഹൃത്തടം തുറന്നു തരണേ
പരിശുദ്ധാത്മാവേ, ഹൃത്തടം തുറന്നു തരണേ..
എനിക്കേശുവിനെ ആസ്വദിക്കേണം