നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചു
അമ്മയേകിടും സ് നേഹത്തേക്കാള്‍
ലോകം നല്കിടും സ് നേഹത്തേക്കാള്‍
അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍
അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍
നിത്യരക്ഷയാല്‍ എന്നെ രക്ഷിച്ചു
ഏകരക്ഷകന്‍ യേശുവിനായ്
ലോകരക്ഷകന് യേശുവിനായ്
നിന് ഹിതം ചെയ്വാന് അങ്ങേപ്പോലാകാന്‍
എന്നെ നല്കുന്നു പൂര്‍ണ്ണമായി
മോദമോടിതാ പൂര്‍ണ്ണമായി
നിത്യനാടതില്‍ എന്നെ ചേര്‍ക്കുവാന്‍
മേഘത്തേരതില്‍ വന്നിടുമേ
യേശുരാജനായ് വന്നിടുമേ
ആരാധിച്ചിടും കുമ്പിട്ടിടും ഞാന്‍
സ്വര്‍ഗ്ഗനാടതില്‍ യേശുവിനെ
സത്യദൈവമാം യേശുവിനെ
രചന: സാമുവേല്‍ വില്‍സണ്‍
ആലാപനം: ചിത്ര
ആലാപനം: കെസ്റ്റര്‍
ആലാപനം: സാമുവേല്‍ വില്‍സണ്‍