വറ്റിപ്പോകാത്ത സ്നേഹം യേശുവിന്റേത്
നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റേത്
നിരാശ തന് നീര്‍ച്ചുഴിയിലും
നിരാലംബനായ് പോയിടിലും
മാറാത്തവന്‍ യേശു മാത്രം
നിന്നരികിലുണ്ട് !
തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല
ഹൃദയംഗമായ് അനുതപിച്ചാല്‍
പകര്‍ന്നു തരും തന് ആശ്വാസമേ..
പുലര്‍ത്തുന്നെന്നും നിന്നെ..
ക്രൂശതില്‍ ചിന്തിയ നിണമതിനാല്
ഘോരമാമെന്‍ പാപം കഴുകി
രോഗങ്ങളെ തന് അടിപ്പിണരാല്‍
നീക്കിയ അത്ഭുതം കാണും
രചന: ജെ. വി. പീറ്റര്‍
ആലാപനം: വിനീത