"ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്നു" (എബ്രായര്‍9:27)
"ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു. ... ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ." (സങ്കീര്‍ത്തനം: 90:10,12)
ഒരിക്കലേവനും മരിക്കും നിര്‍ണയം
ഒരുങ്ങെല്ലാവരും മരിപ്പാന്‍
ദരിദ്രന് ധനികന് വയസന് ശിശുവും
മരിക്കുന്നില്ലയോ ലോകേ!
പുരമേല്‍ മുളയ്ക്കും പുല്ലിനു സമം
നരന്റെ ജീവിതം ഉലകില്
വാടിക്കൊഴിയും പുഷ്പം പോലവന്
ഓടിപ്പോം നിഴല്‍ പോലെ..