വളരെ പഴക്കം ചെന്ന ഒരു ഗാനമാണിത്. പ്രത്യേകിച്ച് പ്രഭാത പ്രാര്‍ത്ഥനയുടെ സമയത്ത് പാടാന്‍ അനുയോജ്യം. ചെറുപ്പത്തില്‍ കേട്ടിട്ടുള്ളതാണ്. ഇപ്പോള്‍ അങ്ങനെ ആരും പാടുന്നത് കേള്‍ക്കാറില്ല. ഈ പാട്ടിന്റെ മറ്റൊരു നല്ല ഓഡിയോ ഇതുവരെ കിട്ടിയില്ല. പക്ഷേ, പാട്ട് മറന്നു പോകാതിരിക്കാന്‍ ഈ ഒരു വീഡിയോ കണ്ടപ്പോള്‍ ഇവിടെ ചേര്‍ക്കുകയാണ്. നല്ലൊരു ഓഡിയോ ആരെങ്കിലും അപ്ലോഡ് ചെയ്യുമെന്ന് കരുതുന്നു.
സൌന്ദര്യത്തിന് പൂര്‍ണതയാകുന്ന സിയോനില്‍
നിന്ന് പ്രകാശിക്കുന്നോനെ പ്രഭാതത്തില്‍ സ്തുതിക്കുന്നേ ..
തേന്മൊഴി തൂകുന്ന നിന്റെ പൊന്‍ മുഖം കാണ്മാന്
അതിരാവിലെ ഉണര്‍ന്നെഴുന്നേ തിരുനാമത്തെ സ്തുതിക്കുന്നെ
യാഗം കഴിച്ചു നിയമം ചെയ്ത ശുദ്ധന്മാര്
നാലാം യാമത്തില്‍ ഉണര്‍ന്നു മോദമോടെ വാഴ്ത്തുന്നേ
ഈ പകലെന്‍ ജീവിതത്തില്‍ തെറ്റ് വരാതെ ...
രക്തത്താലെ സൂക്ഷിച്ചെന്നെ തൃക്കരത്താല്‍ താങ്ങണേ ...
ജയകരമാം ജീവിതം ഞാന്‍ ചെയ്തിടുവാനായ്
അധികാരമുള്ളേശുവിന്റെ തിരു മാര്‍വില്‍ ഞാന്‍ ചാരുന്നെ..