"ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു; തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല." (സങ്കീര്‍ത്തനം: 51:17)
ഉരുകിയൊഴുകും മഞ്ഞുമല പോല്‍
ഉരുകണേ എന്‍ ഹൃദയവും
അഖില പാപവുമലിഞ്ഞു പോയ്
നിന്‍ അരികിലായ് മരുവിടുവാന്‍
തരുവതെന്തു തിരുക്കരങ്ങളില്‍
തകര്‍ന്നുടഞ്ഞൊരു ജീവിതം
തിരുക്കരത്താല്‍ തഴുകിയെന്നെ
പുതുക്കണേ തവ ശക്തിയാല്‍
ഒരു ദിനം തവ സന്നിധേ ഞാന്‍
അണയുമായതു നിര്‍ണയം
തിരു മുഖത്തിന്‍ തേജസ്സില്‍ ഞാന്‍
മറഞ്ഞിടും അത് നിശ്ചയം
ആലാപനം: മാരാമണ്‍ കണ്‍വെന്‍ഷന്‍ ക്വയര്‍





























