ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍
ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ?
സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെ
സ്വന്തമായ് കണ്ടു തന് ജീവിതം ചെയ്യുന്ന
അന്യദേശത്ത് പരദേശിയായ്
മന്നിതില്‍ കൂടാര വാസികളായ്
ഉന്നതനാം ദൈവം ശില്പിയായ് നിര്‍മിച്ച
വിണ് നഗരത്തിനായ് കാത്തു വസിക്കുന്ന
പാപത്തിന് തല്കാല ഭോഗം വേണ്ട
ദൈവ ജനത്തിന്റെ കഷ്ടം മതി
മിസ്രയീം നിക്ഷേപ വസ്തുക്കളെക്കാളും
ക്രിസ്തുവിന് നിന്ദയെ സമ്പത്തെന്നെണ്ണുന്ന
ബുദ്ധിമുട്ടൊക്കെയും പൂര്‍ണ്ണമായി
ക്രിസ്തുവില്‍ തന്റെ ധനത്തിനൊത്തു
തീര്‍ത്തു തരുന്നൊരു നമ്മുടെ നാഥന്
സ്തോത്രം പാടിടുവിന്‍ ഹല്ലെലുയ്യ ആമേന്‍
രചന: എം. ഇ. ചെറിയാന്
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍