ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍
എന്തുള്ളു ഞാന്‍ അപ്പനേ - നിന്റെ
ഉദ്ധാരണത്തെ ഞാന്‍ ഓര്‍ത്തു ദിനം പ്രതി
സന്തോഷിക്കുന്നത്യന്തം
പുത്രന്റെ സ് നേഹത്തെ ക്രൂശിന്മേല് കാണുമ്പോള്‍
ശത്രു ഭയം തീരുന്നു - എന്നെ
മിത്രമാക്കിടുവാന് കാണിച്ച നിന് കൃപ
എത്ര മനോഹരമേ
കൂട്ടം വെറുത്തു കുലവും വെറുത്തെന്നെ
കൂട്ടുകാരും വെറുത്തു എന്നാല്‍
കൂട്ടായി തീര്‍ന്നെന്റെ സ്വര്‍ഗീയ സ് നേഹിതന്
കഷ്ട കാലത്തും വിടാ
രചന: കെ. വി . ചേറു
ആലാപനം: കോട്ടയം ജോയ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സാംസണ് കോട്ടൂര്‍
ആലാപനം: വില്‍സ്വരാജ്