സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാ
പാപബന്ധം നീക്കെന്നില്‍ നിന്നെന് പ്രിയ നാഥാ
സന്തോഷമെന്നും പേയിന്‍ വഴി നടന്നേ
അത് ചതിവെന്നുണര്ന്നു നിന്നോടടുത്തു വന്നെ
ഇമ്പം പാപം തരുമെന്നറിഞ്ഞു ചെയ്തേന്
അത് ഏറെ തുമ്പം തന്നതാല്‍ ഭയന്ന് വന്നെ
ലോകം തുണയ്ക്കുമെന്ന് ചേര്ന്നിരുന്നെ
അതില്‍ ഒട്ടും സ്ഥിരതയില്ലാഞ്ഞോടി വന്നേ
കായം ബലം സുഖവും കരത്തില്‍ വച്ചേ
ഇതില്‍ കാഴ്ചയായ് നിത്യമെന്നില്‍ ദാ വരുന്നേ
ദേഹം ജീവനും നിന് മുന്പില് കാഴ്ച വച്ചേ
ഇനി ചെയ് വേന് നിന് തിരു മനം പോലെയെന്നും
ശക്തി പ്രാപ്തി ധനവും കാഴ്ച വച്ചേ
തിരു സന്തോഷം നേടുവാന്‍ ഞാന്‍ അടുത്ത് വന്നേന്
താങ്ങി നടത്തേണം രക്ഷ കര്‍ത്താവേ
പാരം തളര്‍ന്നിതാ വന്നിടുന്നെ ദയവാനേ
രചന: മോശെ വത്സലം
ആലാപനം: കെസ്റ്റര്‍