ദേവ ദേവാ വന്ദനം ജീവ നാഥ വന്ദനം
ജീവനുള്ള നാളെന്നും നാഥാ നിന്നെ വാഴ്ത്തിടും
ദേവ ദേവാ വന്ദനം...
പാപത്തിന്റെ ശിക്ഷകള്‍ എന്നില്‍ നിന്നും നീക്കി നീ
പാടുവാന്‍ പുതു ഗാനമെന്‍ നാവില്‍ തന്നു നാഥാ നീ
ദേവ ദേവാ വന്ദനം..
ഇന്നയോളം എന്നുടെ ജീവിതാവശ്യങ്ങളെ
ഭംഗിയായ് തീര്‍ത്താല്‍ ഞാന്‍ എന്നുമെന്നും പാടിടും
ദേവ ദേവാ വന്ദനം...
ആവശ്യങ്ങള്‍ എത്രയും ആകുലങ്ങള്‍ ആകെയും
എന്നിലുണ്ടായിടുമ്പോള് നിന് പൊന്നു മാറില്‍ ചാരിടും
ദേവ ദേവാ വന്ദനം...
നന്ദിയോടെ വാഴ്ത്തിടും നല്ലവനാം നാഥനെ
പൊന്നു പാദം തേടിയീ മന്നില്‍ സേവ ചെയ്തിടും
ദേവ ദേവാ വന്ദനം...
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
"ആനന്ദ ഗാനങ്ങള്‍ " എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: ജോയ് ജോണ്‍ . കെ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ബിജു ജോണ്‍