ഞാനവനെ ഏറ്റു കൊണ്ടതാല്‍
ഞാനിന്നു ഭാഗ്യവാനായ്
യേശു ലംഘനം ക്ഷമിച്ചതിനാല്‍
പാടുമെന്നും മോദമോടെആണികള് ഏറ്റ തന് പാണികളാല്‍
പരനേശുവിനു സ്തുതി ഗാനമോടെ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
അനുദിനം താങ്ങി നടത്തുമെന്നെ
ആപത്തിലും എല്ലാ രോഗത്തിലും
എനിക്കാശ്വാസമായ് അവന് അരികിലുണ്ട്
ജീവിച്ചിടും എന്റെ നാള്കള് എല്ലാം
അവനുത്തമ സാക്ഷിയായ് ദേശമതില്‍
കീര്‍ത്തിച്ചിടും തന്റെ വന്‍ ക്രിയകള്‍
ഘോഷിച്ചിടും തന്റെ നാമമെങ്ങും
ചേര്‍ന്നിടും വേഗം തന്നരികില്‍
മേഘത്തില്‍ യേശു താന്‍ വന്നിടുമ്പോള്‍
ചേര്‍ന്നിടുമേ തന്റെ സന്നിധിയില്‍
എന്റെ ജീവന് താന്‍ എന്നില്‍ നിന്നെടുത്തിടിലും
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
"ആനന്ദ ഗാനങ്ങള്‍ " എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: ജോയ് ജോണ്‍ . കെ
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: ബിജു ജോണ്‍