ലോകാന്ത്യം ആസന്നമായ്
ഈ യുഗം കഴിയാറായ്
രക്ഷയിന്‍ വാതില്‍ പൂട്ടാറായ്
യേശു വിളിച്ചിടുന്നു നിന്നെ -
യേശു വിളിച്ചിടുന്നു
പാപത്തിന്നാഴത്തില്‍ വലയുവോരെ
ശാപത്തിന് ഭാരത്താല്‍ തളര്ന്നോരെ
രക്ഷകനിന്നു വിളിച്ചിടുന്നു
കൃപയില്‍ കാലം മറന്നിടല്ലേ
കൃപായുഗം ഇതു കൃപായുഗം
സൂര്യ ചന്ദ്രാടികള് ഇരുണ്ടു പോകും
അന്ധകാരം ഭൂവില്‍ വ്യാപരിക്കും
രക്ഷകന് നിന്നെ വിളിച്ചിടുന്നു
കൃപയിന് കാലം മറന്നിടല്ലേ
കൃപായുഗം ഇതു കൃപായുഗം
ഘോരമായ് ഉള്ളൊരു നാള് വരുന്നു
ഭൂമിയില്‍ ആരെതിര് നിന്നിടും
ക്രോധത്തീയില്‍ വീഴാതെ
ഈ രക്ഷ നീയിന്നു നേടിടുക
കൃപായുഗം ഇതു കൃപായുഗം
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
"ആനന്ദ ഗാനങ്ങള്‍ " എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: വി. ജെ. മാത്യു
ആലാപനം: വില്‍സ്വരാജ്
പശ്ചാത്തല സംഗീതം: ബിജു ജോണ്‍