പാപ ചേറ്റില്‍ നിന്നും നമ്മെ കോരി എടുത്തവനേശു
നിര്‍മ്മലമാക്കി നമുക്കു പുത്തന്‍ പേരുകള്‍ നല്കിയതേശു
പുതിയൊരു ശക്തി പകര്‍ന്നു നമ്മെ നടത്തിടുന്നതുമേശു
ശോഭനമായൊരു ഭാവി നമുക്കായ് നല്കിടുന്നതുമേശു
കല്ലുകള്‍ മുള്ളുകള്‍ നിറഞ്ഞ പാതയില്‍ ഇടറി വീഴാതെ
കരം പിടിച്ചു നടത്തിടുന്നു കരുത്തനാമേശു
ഭീതി നമുക്കില്ല നിരാശ തെല്ലുമില്ല
ക്ഷേമമോടെ കാത്തിടുന്നു സ് നേഹവാനാം യേശു
മണ്മയ ദേഹം വിണ്മയമാക്കാന് വേഗം വരുമേശു
പാരിന് ക്ലേശം സാരമില്ലെന്നെണ്ണുക സോദരരെ
അല്ലലുകള്‍ തീരും ഖിന്നതകള്‍ മാറും
തേജസ്സോടെ തന് തിരു സന്നിധൌ ചേര്ത്തിടുന്നതുമേശു
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
"ആനന്ദ ഗാനങ്ങള്‍ " എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: വി. ജെ. മാത്യു
ആലാപനം: ജെ. പി. രാജന്
പശ്ചാത്തല സംഗീതം: ബിജു ജോണ്‍