വീടൊരുക്കി വേഗം വരും പോയത് പോല്‍ പ്രാണനാഥന്
വിണ് മഹിമയേകി നമ്മെ തന്നരികില്‍ ചേര്‍ത്തിടുവാന്‍
തുമ്പമെല്ലാം അന്ന് മാറും കണ്ണുനീരും തോര്‍ന്നിടും
ഖിന്നതകള്‍ ഒന്നുമില്ലാതിമ്പമോടെ വാണിടും നാം
ദൈവത്തിന് കാഹള ശബ്ദം വാനില്‍ നാം കേള്ക്കാരായ്
ദൂതന്മാര് മീട്ടിടും വീണയിന് നാദവും കേള്‍ക്കാറായ്
ശുദ്ധരെല്ലാം വാന മേഘെ പറന്നു പോകാറായ്
ഒരുങ്ങിടാം പ്രിയരേ നാം കാന്തന് വരാറായ്
പൊന്‍ വെള്ളി കല്ലുകളാല്‍ നാം മണ്ണില്‍ ചെയ്ത വേലകള്‍ക്കെല്ലാം
നല്‍കും പ്രതിഫലം നാഥന് മിന്നും കിരീടങ്ങളായ്
പുല്ലു മരം വൈക്കോല്‍ ഇവ വെന്തു പോയിടും
നല്ല വേല ചെയ്യണം നാം പ്രിയന് വരാറായ്
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
"ആനന്ദ ഗാനങ്ങള്‍ " എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: വി. ജെ. മാത്യു
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ബിജു ജോണ്‍