ആരെ ഞാന്‍ വേലയ്ക്കയച്ചിടേണ്ടു
ആരുണ്ടെനിക്കായ് പോയിടുവാന്‍
ഞാനിതാ എന്നെ അയയ്ക്ക നാഥാ
ഞാന്‍ പോകാം നിന് സ് നേഹ വാഹകനായ്
ദൈവത്തിന് പുത്രനാം യേശു നാഥന്
ഇവര്‍ ക്കു മായ് മരിച്ചിരിക്കെ
ജീവിക്കുന്നോര് ഇനി തങ്ങള്‍ക്കല്ല
ജീവനെ തന്നോനായ് ജീവിക്കണം
ആയിരം ആയിരമായ് ജനങ്ങള്‍
പായുന്നു നാശത്തിന് പാതകളില്‍
പോകുമീ സ് നേഹത്തിന് വാര്‍ത്ത ചൊല്ലാന്‍
പോകൂ വിമോചനം ഘോഷിക്കുവാന്‍
പോകുക ഗ്രാമങ്ങള്‍ നഗരങ്ങള്‍
പര്‍വത മേടുകള്‍ താഴ്വരകള്‍
പോകുക ലോകത്തിന് അറ്റത്തോളം
ജാതികളെ ഒക്കെ ശിഷ്യരാക്കാന്‍
ഈ ലോകം ഒക്കെ നീ നേടിയാലും
ഈ ലോകം നിന് കീര്‍ത്തി പാടിയാലും
ആറടി മണ്ണിന്റെ അപ്പുറത്തേ -
ക്കാവില്ലവയൊന്നും കൊണ്ടു പോകാന്‍
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
ബെന്നി ചാക്കോച്ചന് നിര്‍മ്മിച്ച "ആത്മ ദാഹം" എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: ജോണ്സന് പീറ്റര്‍
പശ്ചാത്തല സംഗീതം: ജോണ്സന്
വിവരണം: ബെന്നി ചാക്കോച്ചന്