തിരു ചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്ന
പരമ ഗുണ യേശു നാഥാ നമസ്കാരം
നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും
വെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം
പശുക്കുടിയില്‍ ജീര്‍ണ വസ്ത്രം അതില്‍ പൊതിഞ്ഞ രൂപമത്
ശിശു മശിഹാ തന്നെയാവോ നമസ്കാരം
ക്രൂശില്‍ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷ
സാധിച്ചൊരു ധര്‍മ്മനിധെ നമസ്കാരം
പിതൃ സവിധമണഞ്ഞു മമ കുറവുകള്‍ക്ക് ശാന്തി ചെയ്‌വാന്‍
മരുവിടുന്ന മാന്യമതേ നമസ്കാരം
നിയുത രവി പ്രഭയോടിഹ പുനര്‍ഗമിച്ചു പാപികള്‍ക്ക്
നിരയ ശിക്ഷ നല്കും വിഭോ നമകാരം
ഉലകിനുള്ള മലിനതകള്‍ അഖിലം പരിഹരിച്ചു ഭൂവില്‍
ദശ ശതാബ്ദം വാഴുവോനെ നമസ്കാരം
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍