സന്തതം സ്തുതി ചെയ്യുവിന്‍ പരനെ
ഹൃദി ചിന്ത തെല്ലും കലങ്ങാതെ
സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍
ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍
ബന്ധുവായോരിവന്‍ സാലേം അന്തരം വിനാ പണിയും
അന്ധരായ് ചിതറിയോരെ ഹന്ത ശേഖരിച്ചിടുന്നു
അന്തരെ നുറുക്കമുള്ള സ്വന്ത ജനങ്ങളെയവന്‍
അന്തികെ ചേര്‍ത്തണച്ചനുബന്ധനം ചെയ്യും
അന്ധകാരെ വിളങ്ങുമനന്ത താര ഗണങ്ങളിന്‍
വന്‍ തുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു
ശക്തിമാനവനധികം ബുദ്ധിമാനവനതിനാല്‍
സത്വഗുണ പ്രധാനനായ് സാധു ജനത്തെ
എത്രയുമുയര്‍ത്തി ദുഷ്ട മര്‍ത്ത്യരെ നിലം വരെയും
താഴ്ത്തിടുന്നതിനാല്‍ വാദ്യയുക്തമാം സ്തുതി കൊടുപ്പിന്‍
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
ഹൃദി ചിന്ത തെല്ലും കലങ്ങാതെ
സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍
ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍
ബന്ധുവായോരിവന്‍ സാലേം അന്തരം വിനാ പണിയും
അന്ധരായ് ചിതറിയോരെ ഹന്ത ശേഖരിച്ചിടുന്നു
അന്തരെ നുറുക്കമുള്ള സ്വന്ത ജനങ്ങളെയവന്‍
അന്തികെ ചേര്‍ത്തണച്ചനുബന്ധനം ചെയ്യും
അന്ധകാരെ വിളങ്ങുമനന്ത താര ഗണങ്ങളിന്‍
വന്‍ തുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു
ശക്തിമാനവനധികം ബുദ്ധിമാനവനതിനാല്‍
സത്വഗുണ പ്രധാനനായ് സാധു ജനത്തെ
എത്രയുമുയര്‍ത്തി ദുഷ്ട മര്‍ത്ത്യരെ നിലം വരെയും
താഴ്ത്തിടുന്നതിനാല്‍ വാദ്യയുക്തമാം സ്തുതി കൊടുപ്പിന്‍
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍