ലക്ഷ്യമതാണേ എന്‍ ആശയതാണേ
എന്‍ ജീവ നാഥനെ ഞാനെന്നു കാണുമോ?
ക്രൂശില്‍ യാഗമായ് തന്‍ ചോരയൂറ്റിയ
എന്‍ പ്രേമ കാന്തനെ ഞാനെന്നു കാണുമോ
ദേവ ദേവനെ എന്‍ ത്യാഗവീരനെ
എന്‍ ജീവിത സുഖം നീ മാത്രമാകുന്നെ
പ്രത്യാശ നാടിനെ ഞാന്‍ ഓര്‍ത്തിടും നേരം
അത്യാശ എന്നുള്ളില്‍ പൊങ്ങിടുന്നിതാ
നിത്യ സൌഭാഗ്യം ലഭ്യമാകുവാന്‍
എത്രകാലം ഞാന്‍ കാത്തിടെണമോ
ഈ പാഴ് മരുഭൂമി എനിക്കാനന്ദമല്ലേ
സിയോന്‍ പുരിയതോ അധിക കാമ്യമേ
എന്ന് ചെന്നു ഞാന്‍ എന്‍ വീട്ടില്‍ ചേരുമോ
അന്ന് തീരുമേ ഈ പാരിന്‍ ദുരിതം
ആലാപനം: ബിനോയ് ചാക്കോ