കരുതിടും കരുതിടും കരുതിടും നാഥന്‍
കരതലത്തില്‍ ചേര്‍ത്തണച്ചു കാത്തിടും നാഥന്‍
കഷ്ട നാളില്‍ കൈവിടാതെ തന്റെ പക്ഷങ്ങള്‍ -
ക്കുള്ളില്‍ അഭയം തന്നു നാഥനെന്നെ കരുതിടും
മനസ്സുരുകി നീറും നേരം തഴുകിടും
മനസ്സലിഞ്ഞു ഏഴയെന്നെ കരുതിടും
കണ്ണുനീരെല്ലാം കര്‍ത്തന്‍ തുടച്ചിടും
എന്റെയുള്ളം കുതുഹലത്താല്‍ നിറഞ്ഞു കവിഞ്ഞിടും
മരണ നിഴലിന്‍ വഴികളില്‍ തുണവരും
അരിഗണത്തെ ജയിച്ചിടാന്‍ കൃപ തരും
സര്‍വ്വ ഭീതിയും അകലെയകറ്റിടും
എന്നെയെന്നും പരിചരിച്ചു നാഥന്‍ നടത്തിടും
പരമ സിയോന്‍ പുരിയില്‍ നാഥന്‍ ഒരുക്കിടും
പുതിയ വീട്ടില്‍ ചെന്നു ഞാനും ചേര്‍ന്നിടും
ദു:ഖമില്ലിനി മരണമില്ലിനി
നിത്യ മോദം അനുഭവിച്ചു നിത്യം പാടും ഞാന്‍
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ദലീമ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍