തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍
അനുദിനം തന് നിഴലിന് മറവില്‍ വസിച്ചിടും ഞാന്‍
അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയില്‍ ആകുലത്തില്‍ അവന് മതി ആശ്രയിപ്പാന്‍
പകയന്റെ കണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപ മഴ പോല്‍
ശരണമവന്‍ തരും തന് ചിറകുകളിന്‍ കീഴില്‍
പരിചയും പലകയുമാം പരമനീ പാരിടത്തില്‍
വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലും
വലയമായ് നിന്നെന്നെ വല്ലഭന് കാത്തിടുമേ
ആകുല വേളകളില്‍ ആപത്തു നാളുകളില്‍
ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍
ഗാനം ഇവിടെ കേള്‍ക്കാം
രചന: എം. ഇ. ചെറിയാന്
ആലാപനം: സുജാത
പശ്ചാത്തല സംഗീതം: സുജോ