യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേ
ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേന്‍ ഞാനും
എത്ര മധുരമവന്‍ നാമം എനിക്ക് പാര്‍ത്താല്‍
ഓര്‍ത്തു വരും തോറും എന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു
ദു:ഖം ദാരിദ്ര്യമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേല്‍
കൈയ്ക്ക് പിടിച്ചു നടത്തിക്കൊണ്ടു പോകുന്നവന്‍
രോഗമെന്നെ പിടിച്ചെന്‍ ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍
പാപത്താല്‍ എന്നില്‍ വന്ന ശാപ ക്കരകള്‍ നീക്കി
ശോഭിത നീതി വസ്ത്രം ആഭരണമായ് നല്കും
വമ്പിച്ച ലോകത്തിര കമ്പം തീരുവോളവും
മുന്‍പും പിന്‍പുമായവന്‍ അന്‍പോടെന്നെ നടത്തും
ലോകമെനിക്ക് വൈരി ലോകമെന്നെ ത്യജിച്ചാല്‍
ശോകമെന്തെനിക്കതില്‍ ഏതും ഭയപ്പെടാ ഞാന്‍
വെക്കം തന്‍ മണവാട്ടി ആക്കിടുമെന്നെ എന്ന്
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും
കവിയെക്കുറിച്ചും ഈ ഗാനം എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഒരു വിവരണം ചുവടെ കേള്‍ക്കാം..
ഗാന രചന: റ്റി. ജെ. അന്ത്രയോസ്
ഗാനം ഇവിടെ കേള്‍ക്കാം
പശ്ചാത്തല സംഗീതം: സുജോ
ആലാപനം: ആലീസ്
ആലാപനം: സുമി