യേശുവിന് സാക്ഷിയായ് പോകുന്നു ഞാനിന്നു ക്രൂശിന് പാതയില്‍
ഹാ! എനിക്കെത്രയോ യോഗ്യമതാകയാല് ഞാന്‍ മഹാ ഭാഗ്യവാന്
വിശ്വാസത്താലിന്നു പോകുന്നു ഞാന്‍ സ്വന്ത ശാശ്വത നാട്ടില്‍
മണ്ണില്‍ ഞാന്‍ അന്യന് ക്രിസ്തുവില്‍ ധന്യന്‍ എന്നത് നിര്‍ണ്ണയം
ആശ്വാസദായകന്‍ വിശ്വാസ നായകന് സത് പ്രകാശകന്‍
പാതയിലെന്നും നല്ലൊളി തന്നു നടത്തിടുന്നെന്നെ
പുത്തനാം ശാലേമില്‍ എത്തിയെന് രാജനെ കാണും വേഗത്തില്‍
നിത്യ സന്തോഷ ഗീതങ്ങളോടെ തന് പദം ചേരും ഞാന്‍
രചന: ചാള്‍സ് ജോണ്‍