സ്തോത്രം സ്തോത്രം
സ് തോത്ര സംഗീതങ്ങളാല്
കര്‍ത്തനെ സ്തുതിച്ചിടും ഞാന്‍
പാപത്തിന് കുഴിയില്‍ ശാപത്തിന് വഴിയില്‍
പാരം വലഞ്ഞ എന്നെ
തേടി വന്നു ജീവന് തന്നു
നേടി എടുത്തിടയന്‍
ലംഘനം ക്ഷമിച്ചും പാപങ്ങള്‍ മറച്ചും
ലഭിച്ചെനിക്കായതിനാല്
ഭാഗ്യവാനായ് പാര്‍ത്തിടുന്നു
ഭാവി പ്രത്യാശയോടെ
വല്ലഭനേശുവിന് വന്ദിത നാമം
വര്‍ണ്യമല്ലെന്‍ നാവിനാല്‍
കീര്‍ത്തിക്കും ഞാന്‍ സ്തോത്രം ചെയ്യും
കീര്‍ത്തനം പാടിടും ഞാന്‍
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്