രോഗികള്‍ക്ക് നല്ല വൈദ്യനാകുമേശു താന്‍
പല രോഗികള്‍ തന് നാമത്തില്‍ ആശ്വാസം പ്രാപിച്ചു
വ്യാധി പീഡയാല്‍ വലയും മര്‍ത്യ ഗണത്തില്‍
സര്‍വ്വ വ്യാധിയും ചുമന്നൊഴിച്ച നാഥനിവന്‍ താന്‍
തന്റെ പാദ പീഡമെന്റെ വൈദ്യശാലയാം
അതിലുണ്ടനേകം ഔഷധങ്ങള്‍ രോഗ ശാന്തിക്കായ്
വ്യാധിയില്‍ എന്റെ കിടക്ക താന്‍ വിരിക്കുന്നു
ബഹു മോദമായ് എനിക്ക് താന്‍ ശുശ്രൂഷ ചെയ്യുന്നു
എത്ര മാത്രം വേദനകള്‍ സ്വന്ത ദേഹത്തില്‍
യേശു ശാന്തമായ് സഹിച്ചു മനം നൊന്തതെനിക്കായ്
ഔഷധം എനിക്കവന്റെ ദിവ്യ വചനം ഈ
സിദ്ധൌഷധം തരുന്നു വിമലാത്മനിമ്പമായ്
രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്