നിനക്കായെന്‍ ജീവനെ മര
ക്കുരിശില്‍ വെടിഞ്ഞെന്‍ മകനേ
ദിനവുമിതിനെ മറന്നു ഭൂവി നീ
വസിപ്പതെന്തു കണ്മണിയെ ?
വെടിഞ്ഞു ഞാനെന്റെ പരമ മോദങ്ങള്‍
അഖിലവും നിന്നെ കരുതി
നിന്റെ കഠിന പാപത്തെ ചുമന്നൊഴിപ്പതി -
ന്നടിമവേഷം ഞാനെടുത്തു
വലിച്ചു കാല്‍കരം പഴുതിണയാക്കി
പിടിച്ചിരുമ്പാണി ചെലുത്തി
ഒട്ടും അലിവില്ലാതടിചിറക്കിയേ രക്തം -
തെറിക്കുന്നെന്റെ കണ്മണിയെ
ഒരിക്കലുമെന്റെ പരമ സ് നേഹത്തെ
മറക്കാമോ നിനക്കോര്‍ത്താല്‍ ?
നിന്മേല് കരളലിഞ്ഞു ഞാന്‍ ഇവ സകലവും
സഹിച്ചെന്‍ ജീവനെ വെടിഞ്ഞു
രചന: പി. വി. തൊമ്മി
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ പ്രതീഷ്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: സാംസണ് കോട്ടൂര്‍