മലയാളക്കരയുടെ മധുര ഗായകന് നിര്യാതനായ ശ്രീ. എം. ഇ. ചെറിയാന് സാര്‍ രചിച്ച അവസാന ഗാനം എന്ന നിലയില്‍ ശ്രദ്ധേയമാണീ മനോഹരമായ പ്രത്യാശാ ഗാനം..
എനിക്കുണ്ടൊരു പുത്തന്‍ പാട്ടു പാടാന്‍
എനിക്കുണ്ടൊരു മിത്രം കൂട്ട് കൂടാന്‍
എനിക്കുണ്ടൊരു സ്വന്ത നാടു പോകാന്‍
എനിക്കുണ്ടൊരു നല്ല വീട് പാര്‍ക്കാന്‍
അല്ലല്ല ഞാനിന്നനാഥനല്ല
അല്ലലില്‍ വലയുന്നഗതിയല്ല
വല്ലഭന് ദൈവം എന്‍ പിതാവായ്
നല്ലവനായ് എനിക്കുണ്ട് നിത്യം
മന്നവ മന്നന് മനു സുതനായ്
മന്നിതില്‍ പാപിയെ തേടി വന്നു
ഉന്നത വിണ്ണിന് അനുഗ്രഹങ്ങള്‍
ഒന്നും കുറയാതെനിക്ക് തന്നു
ബുദ്ധിമുട്ടിന്നിനി കാര്യമില്ല
നിത്യ പിതാ തന് കരുണയിനാല്‍
ഉത്തമ സമ്പത്തെനിക്ക് നല്കി
ക്രിസ്തുവിലെന്നെ ധനികനാക്കി
രചന: എം. ഇ. ചെറിയാന്
ആലാപനം: കെസ്റ്റര്‍
പ്രസിദ്ധ സംഗീത സംവിധായകനായ സാബു ആന്റണി ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. അദ്ദേഹം നല്കിയ ഒറിജിനല്‍ ട്യൂണില്‍ തന്നെ പാടിയിരിക്കുന്നത് ചുവടെ ...
ആലാപനം: ബിനോയ് ചാക്കോ
ആലാപനം: ഷിബു ജോസ്