ദൈവ സന്നിധൌ ഞാന്‍ സ്തോത്രം പാടിടും
ദൈവം നല്കിയ നന്മകള്‍ക്കായി
ദൈവം ഏകി താന്‍ സൂനുവെ പാപി എനിക്കായ്
സതോത്ര ഗീതം പാടി സ്തുതിക്കും
പാടി സ്തുതിക്കും ഞാന്‍ പാടി സ്തുതിക്കും
സതോത്ര ഗീതം പാടി സ്തുതിക്കും
അന്ധകാരമെന്‍ അന്തരംഗത്തെ
ബന്ധനം ചെയ്തടിമയാക്കി
ബന്ധുരാഭാനാം താന്‍ സ്വന്തപുത്രനാല്
എന്‍ ബന്ധനങ്ങള്‍ അഴിച്ചുവല്ലോ
ശത്രുവാമെന്നെ പുത്രനാക്കുവാന്‍
പുത്രനെ കുരിശിലേല്പ്പിച്ചു
പുത്രത്വം നല്കി, ഹാ! എത്ര സൌഭാഗ്യം
സതോത്രഗീതം പാടി സ്തുതിക്കും
വിളിച്ചു എന്നെ വെളിച്ചമാക്കി
വിളിച്ചവനായി ശോഭിപ്പാന്‍
ഒളി വിതറും നല് തെളിവചനം
എളിയവനെന്നും ഘോഷിക്കും
രചന: അനിയന് വര്‍ഗീസ്
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍