നിത്യരാജാ നിന്നെ വണങ്ങുന്നേ
സത്യപാതയില്‍ നടത്തി പാലിക്ക
പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ
പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍
ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി
പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ
ഏറ്റവും നമിച്ചിടുന്നു നന്ദിയാല്‍
കോട്ടവും വികടവും നിറഞ്ഞ ലോകത്തില്‍
വാട്ടമേതും ഏശിടാതെ പോര്‍ നടത്തുവാന്‍
കൂടുകാര്‍ അധികമെനിക്കില്ലയെങ്കിലും
ഓട്ടം തികച്ചെന്‍ വിരുതെടുപ്പാന്‍
നീട്ടിടുന്നു കൈകളെ നീ താങ്ങുക
അങ്കികള്‍ അലക്കി വെള്ളയാക്കി വെക്കുവാന്‍
ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ
ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ
എന്‍ കണവാ നിന്‍ പാതെ വരുന്നേ
മങ്കയാമെനിക്ക് നിന്നെ മാത്രമേ
സത്യപാതയില്‍ നടത്തി പാലിക്ക
പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ
പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍
ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി
പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ
ഏറ്റവും നമിച്ചിടുന്നു നന്ദിയാല്‍
കോട്ടവും വികടവും നിറഞ്ഞ ലോകത്തില്‍
വാട്ടമേതും ഏശിടാതെ പോര്‍ നടത്തുവാന്‍
കൂടുകാര്‍ അധികമെനിക്കില്ലയെങ്കിലും
ഓട്ടം തികച്ചെന്‍ വിരുതെടുപ്പാന്‍
നീട്ടിടുന്നു കൈകളെ നീ താങ്ങുക
അങ്കികള്‍ അലക്കി വെള്ളയാക്കി വെക്കുവാന്‍
ചങ്കിലെ ചോര മതിയെനിക്ക് ഭാഗ്യമേ
ശങ്കയില്ല സങ്കടവുമില്ല തെല്ലുമേ
എന്‍ കണവാ നിന്‍ പാതെ വരുന്നേ
മങ്കയാമെനിക്ക് നിന്നെ മാത്രമേ
രചന: കെ. എന്‍. മാത്യു (പേരശേരി മത്തായിച്ചന്‍)
ആലാപനം:
കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍