നിന്‍തിരു സന്നിധിയില്‍
ഞാനിന്നു കുമ്പിടുന്നു
ഞാനിന്നു കുമ്പിടുന്നു
എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം
ഞാനിന്നു കുമ്പിടുന്നു
യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം
ഉന്നതങ്ങളില്‍ സ്തുതി
സൃഷ്ടികള്‍ വാഴ്ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ
ഉന്നതനാം യേശുവേ !
വന്‍ പാപ ഭാരമെല്ലാം
നിന്‍ കൃപയാല്‍ നീക്കിയല്ലോ
നിന്ദിത നാമെന്റെ ശാപങ്ങള്‍ നീ നീക്കി
നിന്‍ മകനാക്കിയല്ലോ !
ആലാപനം: കെസ്റ്റര്‍