യേശു മഹോന്നതനേ നിനക്കു
സ്തോത്രമുണ്ടാക എന്നേക്കുമാമേന്‍ !
നീചരാം ഞങ്ങളെ വീണ്ടിടുവാന്‍ വാനലോകം വെടിഞ്ഞാശു വന്നു
താണു നരാകൃതി പൂണ്ടതിനെ പ്രാണനാഥാ, നിനച്ചാദരവായ്
വാനസേനാദികളിന്‍ സ്തുതിയും ആനന്ദമാം സ്വര്‍ഗ്ഗ ഭാഗ്യമാതും
ഹീനരായിടുമീ ഞങ്ങളുടെ ഊനമകറ്റുവാനായ് വെടിഞ്ഞോ?
ഭൂതലേ ദാസനായ് നീ ചരിച്ചു പാപികളെ കനിവായ് വിളിച്ചു
നീതിയിന്‍ മാര്‍ഗമെല്ലാമുരച്ചു വേദനയേറ്റവും നീ സഹിച്ചു
പാപനിവാരകനായ നിന്‍ മേല്‍ പാപമശേഷവും ഏറ്റുകൊണ്ട്
പാപത്തിന്‍ യാഗമായ് ചോര ചിന്തി പാരിന്‍ മദ്ധ്യേ കുരിശില്‍ മരിച്ചു
ഈയുപകാരമെന്റെ മനസ്സില്‍ സന്തതമോര്‍ത്തു നിന്നോടണഞ്ഞു
ലോകയിമ്പങ്ങളെ തള്ളിടുവാന്‍ നീ കൃപചെയ്ക ദിനംപ്രതി മേ!
രചന: ടി. ജെ വര്‍ക്കി