കാഹളത്തിന്‍ നാദം പോലെ
ഉച്ചത്തില്‍ നാം പാടിടുക ഹാ - ലേ - ലൂ..
കാന്തനായ യേശുവിനെ
ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ - ലേ - ലൂ..
കാലമെല്ലാം നമ്മെ കാപ്പവന്‍
സ്വര്‍ഗ്ഗലോകേ നമ്മെ ചേര്‍പ്പവന്‍
കാത്തിരുന്ന നാഥന്‍ ലോകേ വന്നിടുവാന്‍ കാലമായി
പാടാം ഹാലലൂയ്യ !
സ്വര്‍ഗ്ഗനാട്ടില്‍ ദൈവദൂതര്‍ എന്നുമെന്നും വാഴ്ത്തി പ്പാടും - ഹാ - ലേ - ലൂ..
സ്വര്‍ഗ്ഗത്തില്‍ വസിച്ചിടും ത്രീയേക ദൈവം ഏറ്റം സ്തുത്യന്‍ - ഹാ - ലേ - ലൂ..
സാന്ത്വനം എകും നാഥന് പാടിടാം സ്തോത്ര ഗീതങ്ങള്‍
സ്വന്ത ശബ്ദം പൊങ്ങിടട്ടെ സ്തുതിയിന്‍ ഗീതം പാടിടട്ടെ
നാഥനായ് !
പാടുവാനായ് ശബ്ദം തന്നു വായിലവന്‍ വാക്കുതന്നു - ഹാ - ലേ - ലൂ..
പാതകരാം നമ്മെയവന്‍ രക്ഷിപ്പാനായ് ജീവന്‍ തന്നു - ഹാ - ലേ - ലൂ..
പാവനം ദൈവനാമമേ മോചനം അവന്‍ നല്‍കുമെ
പാരിടത്തില്‍ പാര്‍ത്തിടുന്ന കാലമെല്ലാം ജീവിച്ചിടാം
നാഥനായ് !
രചന: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ബെന്നി ജോണ്‍സന്‍
ആലാപനം: അനീഷ്