യിസ്രായേലിന്‍ രാജനാം യഹോവേ
സര്‍വ ലോകാധിപാ...
സര്‍വ സൃഷ്ടികള്‍ക്കും കര്‍ത്തന്‍ നീയേ
യുദ്ധവീരന്‍ നീയേ, രക്ഷാമാര്‍ഗം നീയേ..
മാറയെ മധുരമാക്കി ദാഹം തീര്‍ത്ത നാഥനേ
മാറ്റമില്ലാ കൃപയാലെ എന്നും നടത്തിടണേ
നന്ദിയാലെന്നുള്ളം സ്തുതിക്കുന്നെന്‍ പരനേ
നന്മയെയോര്‍ത്തെന്നും ഞങ്ങള്‍ നമിച്ചിടുന്നു
മദ്ധ്യാകാശേ വരുമവന്‍ മേഘത്തേരില്‍ ദൂതരായ്
മണ്‍മയമീ ഭവനത്തില്‍ നിന്നും നമ്മെ ചേര്‍പ്പാനായ്
എന്നുള്ളം തുള്ളുന്നെ എന്നധരം പാടിടുന്നേ
എത്ര സ്തുതിച്ചാലുമതിന്‍ ബദലാകുമോ?
മദ്ധ്യാകാശേ വരുമവന്‍ മേഘത്തേരില്‍ ദൂതരായ്
മണ്‍മയമീ ഭവനത്തില്‍ നിന്നും നമ്മെ ചേര്‍പ്പാനായ്
എന്നുള്ളം തുള്ളുന്നെ എന്നധരം പാടിടുന്നേ
എത്ര സ്തുതിച്ചാലുമതിന്‍ ബദലാകുമോ?
രചന, സംഗീതം: ജോയ് തോമസ്