കര്‍ത്താവിനുവേണ്ടി ജീവിക്കുക എന്നത് ചിലവുള്ള കാര്യമാണ്. അബദ്ധത്തിലോ ആരുടെയെങ്കിലും നിര്ബന്ധത്താലുമോ ആരും ഭക്തരായി തീരുന്നില്ല. മന:പൂര്‍വമായ സമര്‍പ്പണത്തോടെയുള്ള ജീവിതമാണ് ആത്മീക പുരോഗതിയിലേക്കുള്ള വഴി.
പലതും നഷ്ടപ്പെട്ടേക്കാം, പലതും വേണ്ടെന്നുവയ്ക്കേണ്ടി വരും, പലതിനും മറുപടി നല്കാന് കഴിഞ്ഞെന്നു വരില്ല.. പലപ്പോഴും ഒറ്റപ്പെടാം... ഇതല്ലാം സമ്പൂര്‍ണ ദൈവഹിതത്തിനു കീഴ്പ്പെടുന്ന ഒരു വ്യക്തിക്ക് പറഞ്ഞിട്ടുള്ളതാണ്. അങ്ങനെ സമര്‍പ്പിക്കപ്പെട്ട ജീവിതം എത്രമാത്രം മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിരിക്കും എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് സാധു കൊച്ചുകുഞ്ഞുപദേശിയുടെ ജീവിതം.
ഇടയാറന്മുള മൂത്താംപാക്കല്‍ ഭവനത്തില്‍ ജനിച്ചു വളര്‍ത്തപ്പെട്ട കൊച്ചുകുഞ്ഞിന്റെ മനസ്സില്‍ സുവിശേഷത്തിന്റെ അഗ്നിനാളങ്ങള്‍ നാള്‍ക്കുനാള്‍ ജ്വലിച്ചുയരുകയായിരുന്നു. കര്‍ത്താവിന്റെ സുവിശേഷഘോഷണത്തിനായി മുഴുവനായി സമര്‍പ്പിക്കപ്പെട്ട അദ്ധേഹത്തിന്റെ ജീവിതത്തില്‍ പിന്നീടെല്ലാം കര്‍ത്താവു തന്നെയായിരുന്നു.. ജീവനും, സമ്പത്തും, ആരോഗ്യവും എല്ലാം കര്ത്താവത്രേ എന്ന് പാടിക്കൊണ്ട് സ്വര്‍ഗ്ഗ സിംഹാസനത്തില്‍ വാണരുളുന്ന ദൈവത്തിന്റെ പ്രേഷിതനായി അനേക സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. ത്യാഗപൂര്‍ണമായ ഒരു ജീവിതത്തിലൂടെയും അര്‍ത്ഥസമ്പുഷ്ടമായ അനശ്വര ഗാനങ്ങളിലൂടെയും മലയാളി മനസുകളില്‍ ഉണര്‍വിന്റെ തിരിനാളം തെളിയിച്ച ആ സ്വര്ഗദൂതന് ദൈവത്തെ സേവിക്കുന്നവര്‍ക്ക് ഇന്നും ഒരു മാര്‍ഗദീപമാണ്.
ഇക്ഷിതിയിലെ ക്ഷാമസങ്കടങ്ങളില് നിന്നെല്ലാം മോചിതനായി, തന്നെ സ്നേഹിച്ചു ജീവന് വച്ച തന്റെ പൊന്നേശുതമ്പുരാനെ എതിരേല്ക്കാന് യാത്രയായ ആ സ്വര്ല്ലോകനാട്ടുകാരന്റെ കല്ലറയില്‍ എഴുതി വച്ചിട്ടുള്ള ജീവന് തുടിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ്:
"ആത്മാവ് നക്ഷത്ര ഗോളങ്ങള്ക്കപ്പുറം കര്‍ത്താവിനെ എതിരേല്പ്പാന് പോയിരിക്കുന്നു... എന്റെ കര്‍ത്താവിന്റെ വരവില്‍ ആ ദിവ്യ കൂടിക്കാഴ്ചയില്‍ എല്ലാവരുമായി കണ്ടുകൊള്ളാം.."
ലക്ഷ്യമോ പ്രതീക്ഷയോ ഇല്ലാതെ മനുഷ്യര്‍ നിരാശാനാടകമാടുന്ന ഈ ലോകത്തോട് സാധു തന്റെ ജീവിതത്തിലൂടെ പറയുന്നത് കാണുന്നതിനും അപ്പുറത്ത്, മനുഷ്യര്‍ നേരിട്ട് കണ്ടിട്ടില്ലാത്ത സുനിശ്ചിതമായ മറ്റൊരു ലോകത്തിന്റെയും അവിടുത്തെ ജീവിതത്തിന്റെയും നേര്‍ക്കാഴ്ചകളാണ്..
വര്‍ണനാതീതമായ ജീവിതാനുഭവങ്ങളിലൂടെ സംസ്കരിച്ചെടുക്കപ്പെട്ട സാധുവിന്റെ ജീവിതത്തിന്റെ വഴിത്താരകളിലേക്ക് വെളിച്ചം വിതറുന്ന ഒരു കൊച്ചു ദൃശ്യാവിഷ്കാരം..