ദേവജനസമാജമേ നിങ്ങളശേഷം
ജീവനാഥനെ സ്തുതിപ്പിന് !
ജീവനരുളും ദിവ്യ ജീവാമൃതമാം യേശു-
ദേവന് നമ്മുടെ മദ്ധ്യേ മേവുന്നത് നിമിത്തം
ചാവിന് അവകാശത്തില്‍ നിന്നതിദയയാല്
ദേവന് ദത്താക്കിനാന് നമ്മെ
ശാപമകന്ന പുതു ഭൂവാനങ്ങളില് സദാ
മേവുന്നതിനായ് നിത്യ ജീവന് നല്കിനാന് അവന് ...
കല്ലുകളില്‍ വരച്ചതാം ചാവിന് ശുശ്രൂഷ -
യ്ക്കുള്ളില്‍ ഇരുന്ന ഈ നമ്മെ
അല്ലല് കൂടാതെ തന്റെ തുല്യമില്ലാത്ത കൃപ -
യ്ക്കുള്ളില്‍ കടത്തി പുതുവുള്ളം നല്കിനാന് അവന്
കര്ത്തൃനിര്മ്മിതമായുള്ള പൊരുളാം
ദിവ്യ സത്യ കൂടാരമതിങ്കല്
ശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതന് താന്‍
അത്യാദരം നമുക്കായ് അദ്യാപി ജീവിക്കുന്നു

രചന: കെ. വി. സൈമണ്‍
ആലാപനം: ജോണ്‍സ് തമ്പാന്