ജീവനെനിക്കായ് വെടിഞ്ഞ ദേവകുമാരാ
ദേവകുമാരാ, സര്‍വ പാപവിദൂരാ - ജയിക്ക
സ്വര്‍ഗ്ഗമഹിമാസനവും നിസ്തുല പ്രഭാനിറവും
അത്രയും വെടിഞ്ഞു ഭൂവില്‍ അവതരിച്ചോനേ
അവതരിച്ചോനേ താഴ്മ സ്വയം വരിച്ചോനേ
കൂരിരുള്‍ നിറഞ്ഞതാമീ പാരിനു പ്രകാശം നല്കി
ഭൂരിസുഖമരുളും മൊഴി അരുളിച്ചെയ്തോനേ
അരുളിച്ചെയ്തോനെ - ജീവവഴി തെളിച്ചോനേ
പാതകര്‍ നടുവില്‍ മഹാ പാതകനെപ്പോല്‍ കുരിശില്‍
നീ തകര്‍ന്നു മൃതിയടഞ്ഞതോര്‍ക്കുന്നയ്യോ ഞാന്‍
ഓര്ക്കുന്നയ്യോ ഞാന്‍ അതെന് പേര്‍ക്കെന്നറിഞ്ഞേന്‍
രചന: ഇ.ഐ. ജേക്കബ്
ആലാപനം: ദലീമ