ദൈവത്തിന് കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീ
ജ്ഞാനവും ശക്തിയും ധനം ബലം സ്തുതി ബഹുമാനമെല്ലാം നിനക്കേ..
ഘോര പിശാചിന് നുകം നീങ്ങാന്‍ പോരാ സ്വയത്തിന് ശ്രമങ്ങള്‍
ചോരയിന്‍ ചൊരിച്ചിലാല് യേശുവേ ഈ വന്‍ പോരിനെ തീര്ത്തവന് നീ
ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീര്‍ക്കുവാന്‍
പ്രായശ്ചിത്താര്ത്തമായ് പാപത്തിനായ് നിന് കായത്തെ ഏല്‍പ്പിച്ചു നീ..
മൃത്യുവെ ജയിപ്പാന്‍ നീ ദൈവ ഭ്രുത്യനാം നിന്നെ തന്നെ
നിത്യ ദൈവാവിയാല്‍ അര്പ്പിച്ചതാലീ മര്‍ത്ത്യര്‍ക്കു ജീവനുണ്ടായ്
ദൈവത്തിന് കൂട്ടായ്മ ഞങ്ങള്‍ ചാവിലുമാസ്വദിപ്പാന്
ദൈവത്താല്‍ വിടപ്പെട്ടു ക്രൂശിങ്കല്‍ നീ നിന് ജീവനെ ഏല്‍പ്പിച്ചപ്പോള്‍
കുറ്റം ചുമത്തുന്നതാര് നിന്റെ ശത്രുവര്ഗമെവിടെ?
യുദ്ധമൊഴിഞ്ഞു സമാധാനമായി വിശുദ്ധമാം രക്തത്തിനാല്‍ ...
ഹല്ലേലുയ്യ പാടിന് ക്രിസ്തു നല്ലവനെന്നാര്ക്കുവിന്
വല്ലഭമാം തിരുനാമത്തില്‍ സൃഷ്ടി എല്ലാം വണങ്ങിടട്ടെ..
രചന:വി. നാഗല്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: സാംസണ് കോട്ടൂര്‍