യേശുവോട് ചേര്‍ന്നിരിപ്പതെത്ര മോദമേ..
യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേ
ആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ
ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നെ
പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍
നീക്കിയെന്റെ ശപമെല്ലാം താന്‍ വഹിച്ചതാല്‍
ഓര്‍ക്കുംതോറും സ്നേഹമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ..
പാര്‍ക്കുന്നേ താന്‍ കൂടെ വാഴാന്‍ എന്നു സാദ്ധ്യമോ
ശ്രേഷ്ഠമേറും നാട്ടിലെന്റെ വാസമാക്കുവാന്‍
ശോഭയേറും വീടെനിക്കൊരുക്കിടുന്നവന്‍
കൈകളാല്‍ തീര്‍ക്കാതെ നിത്യ പാര്‍പ്പിടം തന്നില്‍
വാണിടുന്ന നാളിനായ് ഞാന്‍ നോക്കിപ്പാര്‍ക്കുന്നേ..
അന്ന് തീരുമെന്റെ കഷ്ടം ഇന്നീ മണ്ണിലേ..
അന്ന് തീരുമെന്റെ ദു:ഖം നിശ്ചയം തന്നെ
അന്ന് തന്റെ ശുദ്ധരൊത്ത് പാടിയാര്‍ക്കുമേ
എന്നെനിക്കു സാദ്ധ്യമോ മഹല്‍ സമ്മേളനം ..
ആലാപനം: സ്മിത
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്