ഒരു പഴയ ഗാനം... പഴയ റിക്കോഡിങ്ങും.. ആദ്യമായിട്ട് കേള്‍ക്കുകയാണ്.. പക്ഷേ, അര്‍ത്ഥവത്താണ് - പണ്ടത്തെ പാട്ടുകളൊക്കെ അങ്ങനെതന്നെയാണല്ലോ..
യേശുവേ എന്‍ ജീവനാഥാ കാത്തിടേണമേ
ഈ മായാലോകേ നാള്‍ക്കുനാള്‍ ഞാന്‍ ജീവിച്ചിടുവാന്‍
കഷ്ടതകള്‍ എറിടുന്നീ മായാ ലോകത്തില്‍
എന്‍ വീട്ടുകാരും നാട്ടുകാരും ദ്വേഷിച്ചിടുന്നെ..
കാത്തിടെണമേ നടത്തേണമേ
വീഴാതെ താങ്ങിടണേ അന്ത്യം വരെയും
ദുരിതം നിറയുമീ ദു;ഷ്ടലോകത്തില്
എന്‍ ഭാരം പ്രയാസങ്ങള്‍ പെരുകിടുമ്പോള്‍
എന്നേശു നാഥനേ എന്‍ പ്രാണ നാഥനേ
എന്‍ ദുരിതമകറ്റിടാന് വേഗം വരണേ..
ഈ മരുഭൂവില്‍ എഴയ്ക്കാധാരമായി
എന്നേശുവല്ലാതാരെയും ഞാന്‍ കാണുന്നില്ലല്ലോ
ഈ പോര്‍ക്കളത്തില്‍ ഞാന്‍ നല്ല യുദ്ധവീരനായ്
ജയം തന്നു നടത്തണേ ആത്മ മണാളാ...
ആലാപനം: ബിനോയ് ചാക്കോ, ആലിസ്