സാത്താന് തന്നുടെ ബാലമാഴിപ്പാന്
രക്ഷകനിക്ഷിതിയില് വന്നു
യേശുവിനു മഹത്വം
യേശുവിനു മഹത്വം (2)ആശയറ്റെന്‍ സ്ഥിതി താനറിഞ്ഞു
കുരിശിലവന്‍ മരിച്ചെന് പേര്‍ക്കായ്
യേശുവിനു മഹത്വം
ഈശ കോപാഗ്നിയില്‍ വീണെരിഞ്ഞു
വിശുദ്ധ നിണം വിയര്പ്പായ് ചൊരിഞ്ഞു
യേശുവിനു മഹത്വം
ക്രൂശില്‍ കൈകാല്കളെ താന്‍ വിരിച്ചു
ക്രൂരന്മാര് ആണികൊണ്ടതില് തറച്ചു
കൊടിയ വേദന എനിക്കായ് സഹിച്ചു
യേശുവിന്നു മഹത്വം
ചൊരിഞ്ഞു താന്‍ രുധിരമെന് യാഗമായി
നുറുങ്ങിയെന്‍ പാപത്താല്‍ യേശുവിന് മെയ്
തകര്‍ന്നു താന്‍ ഹൃദയമെന്‍ പേര്‍ക്കായ്
യേശുവിനു മഹത്വം
ആലാപനം: ലിനി ജെയിംസ്