സിയോനെ നീ ഉണര്ന്നെഴുന്നെല്ക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുള്ള സ് നേഹ സ്വരൂപന്
ആകാശ മേഘത്തില്‍ എഴുന്നള്ളി വരുമേ
പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോം
കൂരിരുള്‍ നാളുകള്‍ അടുത്തടുത്തെ
ഝടുതിയായ് ജീവിതം പുതുക്കി നിന്നിടുകില്‍
ഉടലോടെ പ്രിയനെ എതിരേല്ക്കാന് പോകാം
കഷ്ടയില്ലാത്ത നാള് വന്നടുത്തെ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
ദുഷ്ട ലോകത്തെ വെറുത്തു വിട്ടിടുകില്
ഇഷ്ടമോടേശുവിന്‍ കൂടെ വസിക്കാം
അന്ധതയില്ലാത്ത നാള് വന്നടുത്തെ
സാന്ത്വന ജീവിതം ചെയ്തിടാമേ
അന്ധകാര പ്രഭു വെളിപ്പെടും മുന്‍പേ
സന്തോഷ മാര്‍ഗത്തില്‍ ഗമിചിടുമേ നാം
ആലാപനം: കുട്ടിയച്ചന്‍