വന്‍ കൃപ ഏകിടണേ
ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍
നല്‍വരം നല്കിടണേ
ലോകം പാപം പിശാചെന്നെ തൊടുകയില്ല
ദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ല
അങ്ങേ ചിറകിന് മറവിലാണ് ഞാന്‍
എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണേ
നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍
എത്ര സ്തുതിച്ചിടെണം
നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാന്‍
എത്ര നാള് കാത്തിടേണം
ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാര്
അന്യരായ് ഇന്നു മന്നില്‍
എന്നാലോ സാധു ഞാന്‍ സന്നിധെ നിന്നതോ
പോന്നെശുവേ കൃപയാല്‍
ഒന്നിക്കും ഒരുനാള്‍ സ്വര്‍ഗ്ഗ കൂടാരത്തില്‍
വന്ദിക്കും ഞാന്‍ അന്നാളില്‍
എന്നിനി പ്രിയന്റെ പൊന്മുഖം കാണും ഞാന്‍
ഏന്നാശ ഏറിടുന്നെ
ആലാപനം: കെസ്റ്റര്‍