എന്താനന്ദം എനിക്കെന്താനന്ദം
പ്രിയ യേശുവിന് കൂടെയുള്ള വാസം
ചിന്താതീതം അത് മനോഹരം
എന്ത് സന്തോഷമാം പുതു ജീവിതം
സന്താപമേറുമി ലോകേ ഞാനാകിലും
സാന്ത്വനം തരും സുഖം
ആര് വെറുത്താലും ആര് ചെറുത്താലും
സാരമില്ലെന്നുള്ളം ചൊല്ലുന്നു
തീരെ ബലഹീനനായി കിടന്നാലും
ചാരും ഞാന്‍ യേശുവിന്റെ മാറില്‍
എത്തും സഹായമത്യത്ഭുതമാം വിധം
തൊട്ടു സുഖപ്പെടുത്തും
ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവര്‍
ക്രിസ്തനെ വിട്ടു പോയിടുമോ?
സുസ്ഥിരമാല്ലാത്ത ലോക സ് നേഹത്തിന്നായ്
ബദ്ധരായ് തീരുന്നതെന്തിനു?
കര്‍ത്തനാം യേശുവോടൊത്ത് നടക്കുകില്‍
നിത്യാനന്ദം ലഭ്യമേ