യേശുവെ നിന്റെ രൂപമീ - എന്റെ
കണ്ണുകള്‍ക്കെത്ര സൌന്ദര്യം
ശിഷ്യനാകുന്ന എന്നെയും നിന്നെ-
പ്പോലെയാക്കണം മുഴുവന്‍
സ് നേഹമാം നിന്നെ കണ്ടവന് പിന്നെ
സ് നേഹിക്കാതിരിക്കുമോ ?
ദഹിപ്പിക്കണം എന്നെ അശേഷം
സ് നേഹം നല്‍കണം എന്‍ പ്രഭോ
ദീനക്കാരെയും ഹീനന്മാരെയും
ആശ്വസിപ്പിക്കാന്‍ വന്നോനെ
ആനന്ദത്തോടെ ഞാന്‍ നിന്നെ പ്പോലെ
കാരുണ്യം ചെയ്വാന് നല്കുകെ
ദാസനെപ്പോലെ സേവനം ചെയ്ത
ദൈവത്തിന് ഏക ജാതനെ
വാസം ചെയ്യണം ഈ നിന് വിനയം
എന്റെ ഉള്ളിലും നാഥനെ
പാപികളുടെ വിപരീതത്തെ
എല്ലാം സഹിച്ച കുഞ്ഞാടെ
കോപിപ്പാന്‍ അല്ല ക്ഷമിപ്പാനുള്ള
ശക്തി എനിക്കും നല്കുകെ
തന്റെ പിതാവിന്റെ ഹിതം എപ്പോഴും
മോദമോടുടന്‍ ചെയ്തോനെ
എന്റെ ഇഷ്ടവും ദൈവ ഇഷ്ടത്തിന്
അനുരൂപമാക്കേണമേ
തിരുവെഴുത്തു ശൈശവം തൊട്ടു
സ് നേഹിച്ചാരാഞ്ഞ യേശുവെ
ഗുരു നീ തന്നെ വചനം നന്നേ
ഗ്രഹിപ്പിക്ക നിന് ശിഷ്യനെ
രാത്രി മുഴുവന്‍ പ്രാര്‍ത്ഥിപ്പാനായു -
ണര്‍ന്നിരുന്ന എന്‍ യേശുവെ
പ്രാര്‍ത്ഥിപ്പാനായും ഉണരാനായും
ശക്തി തരണം എന്നുമേ
ലോക സ്ഥാനവും സാത്താന് മാനവും
വെറുത്ത ദൈവ ജാതനെ
എകമാം മനം തന്നിട്ടെന്‍ ധനം
ദൈവം താനെന്നോര്പ്പിക്കുകെ
കൌശലങ്ങളും ഉപായങ്ങളും
പകയ്ക്കും സത്യ രാജാവേ
ശിശുവിനുള്ള പരമാര്‍ത്ഥത
എന്നിലും നിത്യം കാക്കുകെ
മനുഷ്യരിലും ദൂതന്മാരിലും
അതി സുന്ദരന്‍ ആയോനെ
അനുദിനം നിന് ദിവ്യ സൌന്ദര്യം
എന്‍ ആമോദം ആകേണമേ
രചന: വി. നാഗല്‍